ഇന്ത്യ – പാകിസ്താൻ പോരാട്ടം മഴയിൽ മുങ്ങുമോ?; 21 മുതൽ മെൽബണിൽ മഴ സാധ്യത

ടി-20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമർ പോരാട്ടം നടക്കുക ഈ മാസം 23 ഞായറാഴ്ചയാണ്. മെൽബണിലെ ഗാബയിൽ തീരുമാനിച്ചിരിക്കുന്ന കളി ആരാധകരൊക്കെ കാത്തിരിക്കുകയാണ്. എന്നാൽ, കളി മഴ തടസപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 21 മുതൽ മെൽബണിൽ മഴ പെയ്യുമെന്നാണ് കണക്കുകൂട്ടൽ. (india pakistan t20 rain)
Read Also: ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ജയ് ഷാ; നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും
പ്രമുഖ കാലാവസ്ഥാ പ്രവചന വെബ്സൈറ്റായ അക്യുവെതർ പ്രകാരം, വരുന്ന രണ്ട് ദിവസം മഴ പെയ്യില്ല. വ്യാഴാഴ്ച (20 ഒക്ടോബർ) ചാറ്റൽ മഴയുണ്ടാവും. 21 മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ ശക്തമായ മഴ ലഭിക്കുമെന്നാണ് അക്യുവെതർ പ്രവചിക്കുന്നത്. ഒക്ടോബർ 20 വെള്ളിയാഴ്ച മഴ പെയ്യാൻ 96 ശതമാനം സാധ്യതയുണ്ട്. 22 ശനിയാഴ്ചയും ഇതേ കാലാവസ്ഥയാണ്. 23ന് പേമാരി തന്നെ പ്രതീക്ഷിക്കാമെന്നും അക്യുവെതർ പറയുന്നു. മഴ പെയ്തില്ലെങ്കിലും അന്ന് 100 ശതമാനം മേഘങ്ങൾ നിറഞ്ഞ ആകാശമാവും. അതുകൊണ്ട് തന്നെ പിച്ചിൽ നിന്ന് സീമർമാർ നേട്ടമുണ്ടാക്കും. അത് ഇന്ത്യക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ഷഹീൻ ഷാ, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ പേസർമാർ ഇന്ത്യക്ക് ഭീഷണിയാവും.
അതേസമയം, 2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ പറഞ്ഞു. ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ് ഷാ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.
“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.
Read Also: ടി-20 ലോകകപ്പ്: ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു
വനിതാ ഐപിഎലിന് ബിസിസിഐ അനുമതി നൽകി. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.
Story Highlights: india pakistan t20 world cup rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here