Advertisement

‘അമ്മ മിഠായി വാങ്ങി തന്നില്ല, കേസെടുക്കണം’; 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തി | VIDEO

October 18, 2022
Google News 5 minutes Read

അമ്മയ്‌ക്കെതിരെ പരാതിയുമായി 2 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിൽ. അമ്മ മിഠായി വാങ്ങി തരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നാണ് ഇത്തരമൊരു രസകരമായ സംഭവം. പരാതി കേട്ട് ചിരിയടക്കാൻ കഴിയാതെ വനിതാ എസ്‌ഐ കുട്ടിയിൽ നിന്നും വിവരം ശേഖരിക്കുന്നത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ബുർഹാൻപൂർ ജില്ലയിലെ ദെത്തലായി ഗ്രാമത്തിലാണ് രസകരമായ സംഭവം. പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് 2 വയസ്സുകാരൻ പരാതി നൽകിയത്. മിഠായി വാങ്ങിത്തരാൻ പറയുമ്പോൾ അമ്മ വഴക്ക് പറയും. അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ അടിച്ചു മാറ്റുമെന്നും കുട്ടി പരാതിയിൽ പറയുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 2 വയസ്സുള്ള കുട്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസുകാരും സ്തംഭിച്ചുപോയി. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം സംഭവത്തെ വെറും കുട്ടിക്കളിയായി കാണാതെ അതിലെ സന്ദേശം എല്ലാരും മനസിലാക്കണമെന്ന് പൊലീസ് അറിയിച്ചു. ഈ ചെറു പ്രായത്തിൽ ഒരു കുട്ടിക്ക് പോലും അറിയാം ആരോട് പരാതിപ്പെടുമെന്ന്. പൊലീസ് ജന സേവത്തിന് വേണ്ടിയുള്ളതാണെന്നും, എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോയുടെ കമന്റുകളിൽ ആളുകൾ പൊലീസ് നിലപാടിനെ പുകഴ്ത്തുകയാണ്.

Story Highlights: Madhya Pradesh Child Reports Mother To Cops Over Candies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here