വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി ജയിൽചാടി; ഒന്നര വർഷത്തിന് ശേഷം കർണാടകയിൽ നിന്ന് പിടിയിൽ

നെട്ടുകാൽത്തേരി ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ആണ് ജയിൽ ചാടിയതിനെ തുടർന്ന് പിടിയിലായത്. കർണാടകയിലെ മുദൂരിൽ നിന്നാണ് ഇയാളെ പൊലീസ് പൊക്കിയത്. രാജേഷ് ഒന്നരവർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also: ജയിൽ സംവിധാനങ്ങളെ പരിഷ്കരിച്ച കോടിയേരി; ഗോതമ്പുണ്ടയ്ക്ക് പകരം തരംഗമായ ജയിൽ ചപ്പാത്തി…
നെയ്യാർ ഡാം പൊലീസ് ഉഡുപ്പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. തുടർന്ന് കോടതി ഇയാളെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.
Story Highlights: Malayali sentenced to death escapes jail Arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here