Advertisement

“മാറ്റങ്ങളുടെ കാലം’; മനുഷ്യരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി റോബോർട്ടുകൾ…

October 18, 2022
1 minute Read

മനുഷ്യരുടെ ജോലികൾ എളുപ്പമാക്കാൻ റോബോർട്ടുകൾ. ഇത് നമുക്ക് അത്ഭുതം തോന്നുന്ന ഒരു വാർത്തയല്ല. ഇതിനുമുമ്പും നമ്മൾ ഇത് വാർത്തകളിൽ കണ്ടിട്ടുണ്ട്. സാധ്യതകളുടെ ഈ ലോകത്ത് മനുഷ്യരെ തന്നെ നിയന്ത്രിക്കുന്ന റോബോട്ടുകളുടെ വരവിനെ കുറിച്ച് വരെ ചർച്ചകൾ നടക്കുന്നുണ്ട്. ജോലിക്കാർക്ക് പകരം എളുപ്പത്തിൽ ജോലി ചെയ്യാൻ റോബോർട്ടുകൾ. മേലധികാരിയായി റോബോർട്ടുകൾ. ഇതെല്ലാം വളരെ വേഗത്തിൽ നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ആയിട്ടാണ് കണക്കാക്കപെടുന്നത്.

റോബോട്ടുകളും അല്‍ഗോരിതങ്ങളും പ്രവര്‍ത്തിക്കുന്നത് പലരീതിയിലും പല രൂപത്തിലുമാണ്. ഉദാഹരണത്തിന് ജോലിക്കാരെയും മാനേജര്‍മാരുടെ വേഷത്തിലും റോബോട്ടുകളുടേയും നിര്‍മിത ബുദ്ധിയുടേയും കടന്നു വരവ് ഇനിയുള്ള കാലത്ത് പ്രതീക്ഷിക്കാം. ചെലവ് കുറയ്ക്കുമെന്നതു കൊണ്ടുതന്നെ കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും റോബോട്ടിനെ സ്വീകരിക്കാന്‍ മടിയുണ്ടാവില്ല എന്നൊരു വസ്തുതയും മുന്നിലുണ്ട്. മനുഷ്യരേക്കാൾ വേഗത്തിൽ ജോലികൾ തീർക്കാൻ റോബോർട്ടിനാകും.

ജോലികൾ വിലയിരുത്തി കാര്യങ്ങൾ നിയന്ത്രിക്കാനും എങ്ങനെ വിജയകരമായി പദ്ധതികൾ നടപ്പാക്കാമെന്നും അല്‍ഗോരിതങ്ങള്‍ക്ക് വിലയിരുത്താനാവും. എങ്കിലും അല്‍ഗോരിതം മനുഷ്യന്റെ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ തീര്‍ച്ചയായും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. ലഭ്യമായ വിവരങ്ങളും നേരത്തേ തീരുമാനിച്ച അല്‍ഗോരിത വഴികളും ഉപയോഗിച്ചാണ് റോബോട്ടുകള്‍ തീരുമാനമെടുക്കുക. പക്ഷെ എന്തുകൊണ്ടാണ് ആ തീരുമാനങ്ങൾ എടുത്തതെന്ന് കൃത്യമായി വിശദീകരിക്കാൻ സാധിക്കണമെന്നില്ല

റോബോർട്ടുകളുടെ വരവിനെ കുറിച്ചുള്ള ആശങ്കകള്‍ പലതും നിലവിലുണ്ടെങ്കിലും വൈകാതെ തന്നെ മനുഷ്യരെ നിയന്ത്രിക്കുന്ന അല്‍ഗോരിതങ്ങള്‍ കടന്നുവരുമെന്നാണ് പറയുന്നത്.

Story Highlights: Your Boss May Soon Be an Algorithm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top