വിദ്യാര്‍ത്ഥികളെ മഫ്തിയിലെത്തി മര്‍ദിച്ച സംഭവം: രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ എത്തി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ ഖാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും. അബ്ദുള്‍ ഖാദര്‍,കോഴിക്കോട് ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് എന്നീ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇരുവരുടെയും ഭാഗത്തു വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി. (action against police officers who beat students )
ബസ് സ്റ്റോപ്പില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ അസീസ് എന്നിവര്‍ മഫ്തിയിലെത്തി വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ഷിദിന് മര്‍ദനത്തില്‍ സാരമായി പരുക്കേറ്റിുരുന്നു.
കീഴ്‌ശേരിയിലെ സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടലുണ്ടായിരുന്നു. പിന്നീട് പരിപാടികള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് മഫ്തിയിലെത്തിയ പൊലീസുകാരന്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥിയും കുടുംബവും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
Story Highlights: action against police officers who beat students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here