‘ഒറ്റക്കെട്ടായി നിൽക്കണം’ തരൂർ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം: എ കെ ആന്റണി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം. നെഹ്‌റു കുടുംബം കോൺഗ്രസിന്റെ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും എ കെ ആന്റണി വ്യകത്മാക്കി.(ak antony about congress president election)
അതേസമയം കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം ആരെയും നോവിച്ചില്ല. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തിയാണ് കെ.സുധാകരൻ രംഗത്തെത്തിയത്.
Story Highlights: ak antony about congress president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here