ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം 20ന് വൈകിട്ട് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.(Dr. scaria zacharia passed away)
മലയാള ഭാഷാ പരിണാമവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് ഡോ.സ്‌കറിയ സക്കറിയ. ചങ്ങനാശേരി എസ്ബി കോളജിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ അന്തരിച്ചു
ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
Story Highlights: Dr. scaria zacharia passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here