ഡൽഹി സർവകലാശാലാ ബിരുദ പ്രവേശനം: മെറിറ്റ് പട്ടിക ഇന്ന്

ഡൽഹി സർവകലാശാലയുടെ യുജി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ മെറിറ്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 5 മുതൽ വിദ്യാർത്ഥികൾക്ക് admission.uod.ac.in, du.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലിസ്റ്റ് പരിശോധിക്കാൻ കഴിയും. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തേ അറിയിച്ചത്. എന്നാൽ പിന്നീട് മാറ്റുകയായിരുന്നു.
പട്ടികസംബന്ധിച്ച പ്രതികരണങ്ങൾ 21-നുമുമ്പ് കോമൺസീറ്റ് അലോക്കേഷൻ സിസ്റ്റം എന്ന യു.ജി പ്രവേശന പോർട്ടലിലൂടെ അറിയിക്കാം. ഓൺലൈനായി ഫീസടയ്ക്കേണ്ട അവസാനതീയതി 24 ആണ്. രണ്ടാംഘട്ട ലിസ്റ്റ് 25-ന് പ്രസിദ്ധീകരിക്കും. 27 വരെ അഭിപ്രായം അറിയിക്കാം. രണ്ടാംഘട്ട ലിസ്റ്റിലൂടെ പ്രവേശനം നേടുന്നവർക്ക് ഫീസടയ്ക്കേണ്ട അവസാനതീയതി 30.
സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ 70,000 സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ കഴിഞ്ഞമാസമാണ് ആരംഭിച്ചത്. രണ്ടേകാൽ ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. സർവകലാശാലയുടെ കീഴിലെ സെയ്‌ന്റ് സ്റ്റീഫൻ കോളജ് സി.യു.ഇ.ടി.യിലൂടെയുള്ള പ്രവേശനമാനദണ്ഡങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത് നീളുന്നത്. കോളജിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും.
Story Highlights: DU Merit List 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here