Advertisement

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ; വിസ്‍മയിപ്പിക്കാൻ ഇത്തവണ ഡ്രോൺ ലൈറ്റ് ഷോ

October 19, 2022
Google News 2 minutes Read

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 15മുതൽ 2023ജനുവരി 29വരെ 46ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. നിരവധി വിലക്കിഴിവുകളും സമ്മാന പദ്ധതികളും ഷോപ്പിങ് മേളയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.(dubai shopping festival from december 15)

വിനോദ പരിപാടികൾ, സംഗീതകച്ചേരികൾ, ഫാഷൻ എക്സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഷോപ്പിങ് മേളയുടെ ഭാഗമായി അരങ്ങേറും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് ഒരുക്കുന്ന ഫെസ്റ്റിവലിൽ ഡ്രോൺസ് ലൈറ്റ് ഷോയും ഉണ്ടാകും.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

ഡ്രോൺ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് അൽ ഖാജ അറിയിച്ചു. വാർഷിക വ്യാപാര മേള എന്നതിനപ്പുറത്തേക്ക് മഹത്തായ ഒരു നഗരം വാഗ്ദാനം ചെയ്യുന്ന വലിയ വലിയ ആഘോഷമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: dubai shopping festival from december 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here