Advertisement

‘തരൂരിന് മേൽക്കൈ ഇല്ല, 1000 വോട്ട് വലിയ കാര്യമല്ല’: കൊടിക്കുന്നിൽ സുരേഷ്

October 19, 2022
2 minutes Read

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെക്ക് കൃത്യമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് മേൽക്കൈ ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ്. 400 വോട്ടോളം ഖാർഗെക്ക് രേഖപ്പെടുത്തുന്നതിൽ തെറ്റ് വന്നതിനാൽ നഷ്ടപ്പെട്ടു. വോട്ടടുപ്പിൽ കൃത്യമം നടന്നുവെന്ന തരൂരിന്റെ ആരോപണം പരാജയം മുന്നിൽ കണ്ടുള്ളത് മാത്രമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.(kodikunnil suresh response over shashi tharoor)

100 വോട്ട് എണ്ണുമ്പോൾ നാലോ അഞ്ചോ വോട്ടാണ് തരൂരിന് കിട്ടിയത്. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ തരൂർ പുതുതായി ഒന്നും ഉന്നയിച്ചില്ല. ഒൻപതിനായിരത്തിൽ കൂടുതൽ വോട്ടുള്ള തെരഞ്ഞെടുപ്പിൽ 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.തരൂരിന് കേരളത്തിൽ നിന്നാണ് കൂടുതൽ വോട്ട് കിട്ടിയതെന്ന് പറയാൻ ആകില്ല. പാർട്ടിക്ക് വേണ്ട മാറ്റം പാർട്ടി കൊണ്ടുവരും.അസാധുവായതിൽ കൂടുതൽ വോട്ട് ഖാർഗെക്ക് കിട്ടിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

അതേസമയം കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയും രൂക്ഷവിമർശം ഉണ്ടായി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ തരൂരിനെതിരെ പലപ്പോഴും കൊടിക്കുന്നിൽ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതാണ് വിമർശനത്തിന് പിന്നിൽ.

Story Highlights: kodikunnil suresh response over shashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top