‘ബസ് ഫിറ്റല്ല’ കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത് മോട്ടോർ വാഹന വകുപ്പ്

കേരള ബ്ലാസ്റ്റേഴ്‌സ് ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത് മോട്ടോർ വാഹന വകുപ്പ്. അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബസിന്റെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവീസ് നടത്താൻ പാടില്ല.(mvd suspended fitness certificate of kerala blasters bus)
ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
ബസിൻ്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വണ്ടിയുടെ ടയർ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും, ബോണറ്റ് തകർന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്.മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസ്.
Story Highlights: mvd suspended fitness certificate of kerala blasters bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here