സിഐസി പരിപാടി ബഹിഷ്‌കരിക്കാനുള്ള സമസ്ത തീരുമാനത്തെ പിന്തുണച്ച് എസ്‌വൈഎസ്

സിഐസി പരിപാടി ബഹിഷ്‌കരിക്കാനുള്ള സമസ്ത തീരുമാനത്തെ പിന്തുണച്ച് എസ് വൈ എസ്. വാഫി വഫിയ്യ ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എസ്‌വൈഎസ് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കാണ് നിര്‍ദേശം ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍ എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്നത് ഏറെ നിര്‍ണായകമാകും. (SYS supports samasta decision to boycott CIC programme)
സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയാണ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ മാസം 22ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാത്ത പക്ഷം വാഫി വഫിയ്യ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്നാണ് എസ്‌വൈഎസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Read Also: തോല്‍വി ഉറപ്പെങ്കിലും മത്സരിക്കാനിറങ്ങി രാഷ്ട്രീയം വിജയം കൊയ്യുന്ന തന്ത്രം; തോല്‍വിയിലും താരമായി ശശി തരൂര്‍
വാഫി വഫയ്യ കലോത്സവം 20,21 തിയതികളിലാണ് നടക്കുന്നത്. പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ നിര്‍ദേശങ്ങള്‍ സിഐസി തള്ളിക്കളഞ്ഞെന്നാണ് സമസ്തയുടെ ആരോപണം. അതിനാലാണ് സമസ്ത ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
Story Highlights: SYS supports samasta decision to boycott CIC programme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here