Advertisement

‘എന്തുകാര്യത്തിലും നല്ലത് കാണാന്‍ പഠിക്കൂ, പോസിറ്റിവിറ്റി ഒരു തെരഞ്ഞെടുപ്പാണ്’; പോസ്റ്റുമായി വിഘ്‌നേഷ് ശിവന്‍

October 19, 2022
Google News 4 minutes Read

നയന്‍താര-വിഘ്‌നേഷ് താരദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത് സിനിമാ ലോകവും ആഘോഷമാക്കിയെങ്കിലും തൊട്ടുപിന്നാലെ സറോഗസിയെക്കുറിച്ച് ധാരാളം ചര്‍ച്ചകളും വിവാദവും പുറത്തെത്തി. ഇത്തരം ചര്‍ച്ചകള്‍ തങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് തുടര്‍ച്ചയായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സൂചിപ്പിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. ഏതൊരു കാര്യത്തിലും ദോഷം കണ്ടുപിടിക്കാന്‍ ശ്രമിക്കാതെ എല്ലാത്തിലും നന്മ കാണണമെന്ന ചില ഉദ്ധരണികളും വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്. പോസ്റ്റുകളെ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. (Vignesh Shivan shares posts amid surrogacy row Train mind to see good in everything)

വിഖ്യാത സംവിധായകന്‍ ഏതന്‍ കോണിന്റെ വാക്കുകളും ഇന്‍സ്റ്റഗ്രാമില്‍ വിഘ്‌നേഷ് പങ്കുവച്ചിട്ടുണ്ട്. നല്ല ദിവസങ്ങളും നിരാശയുണ്ടാക്കുന്ന ദിവസങ്ങളുമുണ്ടാകും. നിരാശയുണ്ടാക്കുന്ന ദിവസങ്ങള്‍ പോലും നമ്മുക്ക് എന്തെങ്കിലും ഗുണമുണ്ടാക്കിയേക്കാം. പോസ്റ്റിലെ വരികള്‍ ഇങ്ങനെ.

Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ

പോസിറ്റിവിറ്റി ഒരു തെരഞ്ഞെടുപ്പാണെന്ന് സൂചിപ്പിച്ചും വിഘ്‌നേഷിന്റെ മറ്റൊരു പോസ്റ്റുണ്ട്. എല്ലാ കാര്യത്തിലും നല്ലത് കാണുന്ന തരത്തില്‍ മനസിനെ പരിശീലിപ്പിക്കുക. പോസിറ്റിവിറ്റി ഒരു തെരഞ്ഞെടുപ്പാണ്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം നിങ്ങളുടെ ചിന്തകളുടെ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും വിഷ്‌നേഷ് സൂചിപ്പിച്ചു.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നായിരുന്നു നയന്‍സ് വിഘ്‌നേശ് വിവാഹം നടന്നത്. താര ലോകം മുഴുവന്‍ ആഘോഷമാക്കിയ മാധ്യമങ്ങളുടെ ടോപ് ന്യൂസില്‍ സ്ഥാനം പിടിച്ച വാര്‍ത്തയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ തങ്ങള്‍ക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ ജനിച്ചിരിക്കുന്നുവെന്ന സന്തോഷം പങ്കുവച്ച് ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ഇട്ടിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇരുവരും കുഞ്ഞുങ്ങളെ നേടിയത്.

Story Highlights: Vignesh Shivan shares posts amid surrogacy row Train mind to see good in everything

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here