Advertisement

പോലീസിനെ പേടി; ഭയന്ന് കരഞ്ഞ 3 വയസ്സുകാരനെ പേടിയകറ്റാൻ സ്റ്റേഷനിലെത്തിച്ചു

October 19, 2022
1 minute Read

കുഞ്ഞുങ്ങളെ നമ്മൾ പൊലീസുകാരെ കാണിച്ച് പേടിപ്പിക്കാറുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും അനുസരണക്കേട് കാണിച്ചാലും ഇത് നമ്മുടെ സ്ഥിരം പല്ലവിയാണ്. എന്നാൽ പോലീസിനെ കണ്ട് ഭയന്ന മൂന്ന് വയസുകാരനെ പേടിയകറ്റാൻ പോലീസ് സ്റ്റേഷനിലെത്തിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പൊലീസുകാർ കുട്ടിയെ സ്നേഹത്തോടെ ലാളിച്ചും മിഠായി നൽകിയുമാണ് പേടിയകറ്റിയത്.

മൂന്ന് വയസുകാരന്റെ അടുത്ത വീട്ടിൽ കേസ് അന്വേഷിക്കാൻ എത്തിയതാണ് എസ്ഐ അരുൺ തോമസും സംഘവും. പോലീസ് എത്തിയതുകണ്ട് ഭയന്നു നിലവിളിച്ച മൂന്ന് വയസുകാരൻ ദേവജിത്തിനെയാണ് എസ്ഐയും സംഘവും പോലീസ് സ്റ്റേഷനിൽ എത്തിച്ച് പേടിയകറ്റിയത്‌. വിഴിക്കിത്തോട് ചെറുവള്ളിയിൽ അനിൽകുമാറിന്റെ നയനയുടെയും ഇളയമകനാണ് ദേവജിത്ത്.

കേസ് അന്വേഷിച്ച് പോലീസ് പോയതിനു ശേഷം രാത്രിയും കുഞ്ഞ് ഭയന്ന് നിർത്താതെ കരയുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ അനിൽകുമാർ എസ്ഐയെ വിവരം അറിയിച്ചു. എസ്ഐ പറഞ്ഞതനുസരിച്ചാണ് അനിൽകുമാർ കുഞ്ഞിനെ അടുത്ത ദിവസം സ്റ്റേഷനിൽ കൊണ്ടുവന്നത്. ‍പിന്നീട് കുറെ നേരം ദേവജിത്ത് പോലീസുകാരുമായി സമയം ചെലവഴിക്കുകയും ചെയ്തു.

ദേവജിത്തിനെ മടിയിലിരുത്തി ലാളിക്കുകയും കൈനിറയെ മിഠായിയും നൽകിയാണ് അവർ പറഞ്ഞയച്ചത്. ഒരു മണിക്കൂറോളം ഇവർ സ്റ്റേഷനിൽ സമയം ചെലവഴിച്ചു. ഇപ്പോൾ ദേവജിത്തിന്റെ കൂട്ടുകാരാണ് പോലീസുകാർ. ദേവജിത്തിനെ മടിയിലിരുത്തി ലാളിക്കുന്ന ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Story Highlights: viral video of polce and 3 years old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top