മലപ്പുറത്ത് തര്‍ക്കത്തിനിടെ കറിക്കത്തിക്കൊണ്ട് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ

മലപ്പുറം മഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നില്‍ കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. കയ്യിലുണ്ടായിരുന്ന കറി കത്തി കൊണ്ട് നഫീസ ഭര്‍ത്താവിനെ കുത്തുകയായിരുന്നു. ഭാര്യ നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. (wife killed husband in malappuram)
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കറി കത്തി കൊണ്ട് നഫീസ ഭര്‍ത്താവിനെ കുത്തുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ ഉടനെ ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മഞ്ചേരിയില്‍ ബാര്‍ബര്‍ തൊഴിലാളിയാണ് കുഞ്ഞുമുഹമ്മദ്. ഇയാളുടെ പുനര്‍വിവാഹത്തിലെ പങ്കാളിയാണ് നഫീസ. ഇവരുടെ വീട്ടില്‍ പതിവായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. നഫീസക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത നഫീസയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Highlights: wife killed husband in malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here