Advertisement

അഫ്ഗാനിസ്ഥാനിലെ യുദ്ധവും സംഘർഷവും പിരിച്ചു; മാസങ്ങളുടെ വേർപിരിയലിന് ശേഷം ലണ്ടനിൽ വീണ്ടും ഒന്നിച്ച് സഹോദരങ്ങൾ…

October 20, 2022
3 minutes Read

ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിലൂടെ നമുക്കിടയിലേക്ക് എത്തുന്നത്. കണ്ണ് നനയിപ്പിക്കുന്ന, സന്തോഷം തോന്നുന്ന അത്തരം നിരവധി സംഭവങ്ങൾ നമ്മൾ ഇതിലൂടെ കണ്ടറിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രണ്ട് യുവ സഹോദരന്മാർ മാസങ്ങളോളം വേർപിരിഞ്ഞ ശേഷം വീണ്ടും ഒന്നിച്ച ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ഹുസൈൻ മനാവർ ആണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ഒബൈദ് എന്ന 10 വയസ്സുള്ള ആൺകുട്ടി തന്റെ സഹോദരനെ മുറുകെ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ കുറേ മാസങ്ങളായി കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു അവൻ. അഫ്ഗാനിസ്ഥാനിൽ യുദ്ധവും സംഘർഷവും പൊട്ടിപ്പുറപ്പെട്ടതിനുശേഷം, വിമാനത്താവളത്തിൽ വെച്ച് സഹോദരങ്ങൾ പരസ്പരം നഷ്ടപ്പെടുകയായിരുന്നു.

ഒബൈദിനെ ഫ്രാൻസിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. അവിടുത്തെ ഏറ്റവും ഇളയ കുട്ടിയായിരുന്നു ഇവൻ. പിന്നീട് ഒബൈദിന്റെ കുടുംബത്തിന്റെ ഒരുപാട് തിരച്ചിലുകൾക്കും പ്രചാരണങ്ങൾക്കും ശേഷമാണ് ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിൽ ഈ വൈകാരികമായ ഒത്തുചേരൽ നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Story Highlights: Afghan brothers reunite in London after months of separation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top