Advertisement

മന്ത്രി വീണാ ജോർജിനെതിരെ കേസ്

October 20, 2022
2 minutes Read

മന്ത്രി വീണാ ജോർജിനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിന്റെ പരാതിയിലാണ് കേസ് ( Case against Minister Veena George ).

തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോർജിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Story Highlights: Case against Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top