‘അഭിനേതാവായിരുന്നില്ലെങ്കിൽ ലാലേട്ടൻ പാചക വിദഗ്ദ്ധനാവുമായിരുന്നു’; സന്തോഷം പങ്കുവച്ച് ഷെഫ് പിള്ള

നടൻ മോഹൻലാലിനൊപ്പം സമയം ചെലവഴിച്ച സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. താൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ ആയിരുന്നു അതെന്നും അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ തേന്നിയെന്നും സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടിലാണ് സുരേഷ് പിള്ള സന്ദർശനം നടത്തിയത്.(chef suresh pillai about actor mohanlal’s cooking)
സുരേഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ
ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. Thank you Laletta for the amazing evening!
Story Highlights: chef suresh pillai about actor mohanlal’s cooking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here