‘ചൊവ്വാഴ്ച മട്ടണ്‍ വേണ്ട’; ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടപെട്ട അയല്‍വാസിയെ കൊലപ്പെടുത്തി

മട്ടണ്‍ പാകം ചെയ്യുന്നതിനെ പറ്റി ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ അയല്‍വാസി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ചൊവ്വാഴ്ച ഹിന്ദുക്കള്‍ ശുഭദിനമായിട്ടാണ് കണക്കാക്കുന്നതെന്നും ഈ ദിവസം മട്ടണ്‍ കറി വയ്ക്കരുതെന്നും പറഞ്ഞാണ് പപ്പു എയെര്‍വാര്‍ എന്നയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. സസ്യഭക്ഷണം ഉണ്ടാക്കിയാല്‍ മതിയെന്നായിരുന്നു പപ്പുവിന്റെ ഭാര്യയുടെ ആവശ്യം.
തര്‍ക്കം മൂത്ത് വഴക്കിലേക്ക് കടന്നപ്പോള്‍ അയല്‍വാസിയായ ബില്ലു പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടു. പരസ്പരം സംസാരിച്ച് രമ്യതയിലെത്തിച്ച ശേഷം ബില്ലു സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന പപ്പു, ബില്ലുവിനെ വീട്ടിലെത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബില്ലുവിന്റെ ഭാര്യയുടെ പരാതിയില്‍ പപ്പുവിനെ അറസ്റ്റ് ചെയ്തു.
Story Highlights: Couple fight over mutton kills neighbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here