‘എൽദോസ് കേസിൽ തന്റെ ചിത്രം പ്രചരിപ്പിച്ചു’; പരാതിയുമായി യുവനടി

എല്‍ദോസ് കുന്നപ്പിളളിലിനെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ്.(eldhose kunnappilly case actress lodged complaint)
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. ഇത്തരം അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും അഭിഭാഷകന്‍. മറ്റന്നാള്‍ (22/10/22) അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. എംഎൽഎ എവിടെയും പോയിട്ടില്ലാത്തത് കൊണ്ടാണ് ജാമ്യം കിട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. കടുത്ത നിബന്ധനകളോടെ ബലാത്സംഗ കേസില്‍ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു.
Story Highlights: eldhose kunnappilly case actress lodged complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here