സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

സ്വീഡനിലെ പുതിയ സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഇരുപത്തിയാറുകാരി. റൊമിന പൗർമോഖ്താരിയെ കാലാവസ്ഥാ മന്ത്രിയായി നിയമിച്ചിരിക്കുന്നത് . സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് റൊമിന. ഇറാന്‍ വംശജ കുടുംബത്തില്‍ സ്റ്റോക്ക്‌ഹോമിലാണ് റൊമിന ജനിച്ചത്. ലിബറൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്ന റൊമിനയെ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സനാണ് നാമനിര്‍ദേശം ചെയ്തത്.
ഇതോടെയാണ് സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി റൊമീന മാറിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ അവതരിപ്പിച്ച കാബിനറ്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് റൊമിന ഇടംനേടിയത്. പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്.
ഇറാനിയന്‍ വംശജയായ റൊമീന സ്റ്റോക്‌ഹോമിന്റെ ഗ്രാമപ്രദേശത്താണ് ജനിച്ചത്. കാലാവസ്ഥാ പരിസ്ഥിതി മന്ത്രിയായ റൊമീന ഇതിനുമുമ്പ് 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുടെ മുന്‍ റെക്കോര്‍ഡാണ് മറികടന്നത്. സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകള്‍ വിദേശീയരാണ്. അതില്‍ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍,സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവരാണ്. കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്‍റെ രാജ്യം കൂടിയാണ് സ്വീഡന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് ഒരു വലിയ ആഗോള പ്രസ്ഥാനത്തിന് തുടക്കമിട്ട കൗമാരക്കാരിയാണ് ഗ്രെറ്റ.
Story Highlights: Sweden gets 26-year-old climate minister in new government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here