മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി; പതിനൊന്നുകാരൻ നൈജീരിയൻ ബാലന് ന്യൂയോർക്കിലെ സ്കൂളിൽ നിന്ന് സ്കോളർഷിപ്പ്…

അപ്രതീക്ഷിതമായി ആയിരിക്കും ചില അവസരങ്ങൾ നമ്മളെ തേടിയെത്തുന്നത്. ചിലത് നമ്മുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കും. നൈജീരിയയിൽ നിന്നുള്ള ഒരു പതിനൊന്ന് വയസുകാരനാണ് തന്റെ ചുവടുകൾ കൊണ്ട് ജീവിതത്തെ മാറ്റിമറിച്ചത്. പേര് ആന്റണി മെസോമ. മഴയിൽ നഗ്നപാദനായി ആന്റണി വെച്ച നൃത്ത ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഹൃദയങ്ങളാണ് ആ ബാലൻ കീഴടക്കിയത്.
നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത സ്നേഹമാണ് ഇതിന് കാരണം. ജീവിതകാലം മുഴുവൻ തനിക്കായി നൃത്തം അവസരം നേടി തന്നു. ആന്റണി പറഞ്ഞു. 2020 ജൂണിലാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ വിഡിയോ പങ്കിടുകയും ചെയ്തു. ഇത് ഒടുവിൽ ന്യൂയോർക്കിലെ എബിടി ജാക്വലിൻ കെന്നഡി ഒനാസിസ് സ്കൂൾ ഓഫ് ഡാൻസിന്റെ കലാസംവിധായകയായ സിന്തിയ ഹാർവിയുടെ ശ്രദ്ധയും പിടിച്ചുപറ്റി. ആന്റണിയുടെ നൃത്തം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു.
Reminds me of the beauty of my people. We create, soar, can imagine, have unleashed passion, and love….despite the brutal obstacles that have been put in front of us! Our people can fly!!! ❤ pic.twitter.com/LNyWD2ZoU0
— Viola Davis (@violadavis) June 24, 2020
“യുകെയിൽ താമസിക്കുന്ന ഒരു സുഹൃത്താണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. പിന്നീട് അവനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ആന്റണിയെയും അദ്ദേഹത്തിന്റെ അദ്ധ്യാപകൻ ഡാനിയൽ അജലയെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. ഉടൻ തന്നെ മുഴുവൻ സ്കോളർഷിപ്പുകളും ഒരുക്കി അവനെ എബിടി വെർച്വൽ യംഗ് ഡാൻസർ സമ്മർ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ക്ഷണിക്കുകയായിരുന്നു. സിന്തിയ ഹാർവി പറഞ്ഞു.
സ്നേഹവും സ്വപ്നവും ഉള്ളപ്പോൾ ഒരാൾക്ക് ഉണ്ടാകാവുന്ന സ്ഥിരോത്സാഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു അവൻ. അവന് എത്രമാത്രം നിശ്ചയദാർഢ്യമുണ്ടായിരുന്നുവെന്ന് ആ ചുവടുകളിൽ വ്യക്തമായിരുന്നു. സിന്തിയ കൂട്ടിച്ചേർത്തു. ദി വാഷിംഗ്ടൺ പോസ്റ്റ് പറയുന്നതനുസരിച്ച്, വീഡിയോ വൈറലായതിനു ശേഷം ആന്റണിയെ തേടി വന്ന ഒരേയൊരു അവസരം എബിടി സ്കോളർഷിപ്പ് മാത്രമല്ല. ബാലെ ബിയോണ്ട് ബോർഡേഴ്സിന്റെ സ്‌കോളർഷിപ്പിൽ യുഎസിലും അവസരം ലഭിച്ചിരുന്നു.
Story Highlights: Nigerian boy wins scholarship from NYC school after a video of him dancing in the rain goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here