പൊലീസിന്റെ ഭാഗത്ത് നിന്നും സൈനികനും സഹോദരനും നേരിട്ടത് ക്രൂരമർദ്ദനം; സിനിമയെപോലും വെല്ലുന്ന ക്രൂരത ; പി സി വിഷ്‌ണുനാഥ്

സിനിമയെപോലും വെല്ലുന്ന ക്രൂരതയാണ് സൈനികനും സഹോദരനും നേരിട്ടതെന്ന് പി സി വിഷ്‌ണുനാഥ് എം.എൽ.എ ട്വന്റി ഫോറിനോട്. പൊലീസിലെ ക്രിമിനൽ വത്ക്കരണം വലിയതോതിൽ ചർച്ചയായിട്ടുള്ളതാണ്. ഒരു മുൻ ഡിജിപി തന്നെ പൊലീസിന്റെ മുൻ ക്രിമിനൽ സ്വഭാവങ്ങൾ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളതാണ്.(p c vishnunath on police attacked soldier and brother case)
പൊലീസ് സേനയിൽ നല്ല ഉദ്യോഗസ്ഥന്മാരുണ്ട് എന്നാൽ ചിലരാണ് പ്രശ്നക്കാർ. ഇവിടെ ആ സൈനികനോടും സഹോദരനോടും കാട്ടിയ ഭീകരത അത് പൊറുക്കാനാവില്ല. വെട്രിമാരന്റെ ഒരു തമിഴ് സിനിമയിലാണ് ഇത്തരം രംഗങ്ങൾ കണ്ടിട്ടുള്ളതെന്നും പി സി വിഷ്‌ണുനാഥ് വ്യക്തമാക്കി.
Read Also: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഏകദേശം 415 ദശലക്ഷമായി കുറഞ്ഞു; ചരിത്രപരമായ മാറ്റമെന്ന് യുഎൻ
സിനിമയെപോലും വെല്ലുന്ന ക്രൂരതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സത്യം പുറത്ത് വന്നതിൽ സന്തോഷമുണ്ട്. ഇതിൽ കുറ്റക്കാരായ പൊലീസിന് അർഹിക്കുന്ന ശിക്ഷ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പി സി വിഷ്‌ണുനാഥ് വ്യക്തമാക്കി.
അതേസമയം കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ഡിജിപിയുടെ ഇടപെടൽ. റിപ്പോർട്ട് തേടാൻ ഡിജിപി തിരുവനന്തപുരം റേഞ്ച് എജിക്ക് നിർദേശം നൽകി. രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശിയായ സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും പൊലീസ് അതിക്രൂരമായി മർദിച്ചതും കള്ളക്കേസിൽ കുടുക്കിയതും. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാൻ വന്നവർ പൊലീസിനെ മർദിച്ചുവെന്നായിരുന്നു കെട്ടിച്ചമച്ച കേസ്.
സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. സംഭവവത്തിൽ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം നൽകുക മാത്രമാണ് നടപടിയായി സ്വീകരിച്ചത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ. യാഥാർഥ്യം പുറത്തായതോടെ കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ.ദിലീപ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
Story Highlights: p c vishnunath on police attacked soldier and brother case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here