Advertisement

‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം

October 20, 2022
3 minutes Read

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്.ഇതോടെ ആറ് കളികളിൽ നിന്ന് കേരളത്തിന് 16 പോയിന്റായി.(sanju and sachin makes win for kerala against kashmir)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 20 ഓവറിൽ 184/ 4 നേടി. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കശ്മീർ ടീം 19 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്താക്കുകയായിരുന്നു. 185 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കശ്മീരിന് ശുഭം ഖജൂരിയയും ഹെനൻ നാസറും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നൽകി കശ്മീർ ബാറ്റർമാർ പവലിയനിലെക്ക് മടങ്ങുകയായിരുന്നു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

സച്ചിൻ ബേബിയുമായി 90 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. 32 ബോളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെയും മൂന്ന് പടുകൂറ്റൻ സിക്‌സുകളുടെയും അകമ്പടിയോടെ 62 റൺസാണ് സച്ചിൻ നേടിയത്. സഞ്ജു 56 ബോളിൽ നിന്ന് ആറ് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 61 റൺസ് നേടി.

കശ്മീരിനായി മുജ്താബ് യൂസഫ് നാലോവറിൽ 44 റൺസ് നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ആബിദ് മുഷ്താഖ് നാലോവറിൽ 34 റൺസ് നൽകി ഒരു വിക്കറ്റും ഉമ്രാൻ മാലിക് നാലോവറിൽ 41 റൺസ് നൽകി ഒരു വിക്കറ്റും വീഴ്ത്തി.

Story Highlights: sanju and sachin makes win for kerala against kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top