Advertisement

മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

October 20, 2022
Google News 2 minutes Read
student beaten by police malappuram allegation from parents

മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

സ്‌കൂള്‍ സമയം കഴിഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക് സ്ഥലം മാറ്റും.

കേസില്‍ കോഴിക്കോട് ജോലി ചെയ്യുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും കുടുംബം പരാതി നല്‍കിയിരുന്നു. മഫ്തിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്.
അതെ സമയം പോലീസുകാര്‍ പ്രതികളായതിനാല്‍ സംരക്ഷിക്കാന്‍ ശ്രമമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളായവര്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

Read Also: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഫ്തിയിലെത്തിയ പൊലീസുകാരന്റെ മര്‍ദനം

കേസില്‍ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുബം ജില്ലാ പൊലീസ് മേധാവിയെ കണ്ടു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റ ആവശ്യം.

Story Highlights: student beaten by police malappuram allegation from parents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here