Advertisement

ബഹ്‌റൈനിൽ കലാകാരന്മാർക്കായി മിസോഡാ എന്ന പേരിൽ പുതിയൊരു കൂട്ടായ്‌മ

October 21, 2022
2 minutes Read

അവസരങ്ങൾ ലഭിക്കാത്ത കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാന്‍ വേദിയൊരുക്കി മിസോഡാ എന്ന പേരിൽ പുതിയ കലാസമിതി. മിമിക്സും സോങ്‌സും ഡാൻസും കോർത്തിണക്കി, അത്തരം കഴിവുകളുള്ള കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുമെന്ന് മിസോഡാ സ്ഥപക അംഗവും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിലൂടെ സുപരിചിതനുമായ മിമിക്രി കലാകാരൻ രാജേഷ് പെരുങ്ങുഴി പറഞ്ഞു. ഫ്രാൻസിസ് കൈത്താരത്ത് മിസോഡായുടെ ലോഗോ പ്രകാശനം കർമ്മ൦ നിർവഹിച്ചു. (A new collective for artists in Bahrain called Misoda)

ചടങ്ങിൽ ഡോക്ടർ പി.വി ചെറിയാൻ,സാമൂഹിക പ്രവർത്തകരായ സെയ്ദ്ഹനീഫ്,മിനി റോയ്, 24 പ്രതിനിധി പ്രവീൺ കൃഷ്ണ, ബ്ലസൻ തെന്മല, അൻവർ നിലമ്പൂർ,അബുൾ സലാം,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മിസോഡാ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി.

Story Highlights: A new collective for artists in Bahrain called Misoda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top