തര്‍ക്കത്തിനിടെ സൈനികന്‍റെ മുഖത്തടിച്ച് എഎസ്ഐ; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തര്‍ക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്‍റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഷ്ണുവിന്‍റെ ഷര്‍ട്ട് എഎസ്ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പൂര്‍ണ്ണമല്ല.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് കിളികൊല്ലൂര്‍ സ്റ്റേഷനിൽ പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്.
Story Highlights: കൊല്ലത്ത് സൈനികനെയും സഹോദരനെയും തല്ലിച്ചതച്ച സംഭവം; നാല് പൊലീസുകാർക്കെതിരെ നടപടിയും വകുപ്പുതല അന്വേഷണവും
അതേസമയം സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ഉടനെ സമീപ റെജിമെന്റില്‍ അറിയിക്കണമെന്ന നിയമം പാലിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
Story Highlights: CCTV Visuals of Kilikollur Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here