എൽദോസ് ഇന്ന് പെരുമ്പാവൂരിൽ എത്തിയേക്കും, അന്വേഷണ സംഘത്തിന് മുന്നിൽ നാളെ ഹാജരാകണം

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ നാളെ ഹാജരാകാൻ നിർദേശം. ഇന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്തിയേക്കും. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.അതിനു മുമ്പ് മണ്ഡലത്തിലെത്തുമെന്നാണ് വിവരം.(eldhose may present on perumbavoor today)
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
അടുത്ത സഹപ്രവര്‍ത്തകരുമായും അഭിഭാഷകരുമായും ആലോചിച്ച ശേഷമായിരിക്കും മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.അതേസമയം എൽദോസിനെതിരായ നടപടിയിൽ കെപിസിസി തീരുമാനം വൈകിയേക്കും.നിരപരാധി ആണെന്ന് കാണിച്ചാണ് എംഎൽഎ പാർട്ടിക്ക് വിശദീകരണം നൽകിയത്.എന്നാൽ പരാതിക്ക് പിന്നാലെ ഒളിവിൽ പോയതിൽ നേതാക്കൾക്ക് അമർഷം ഉണ്ട്.
Story Highlights: eldhose may present on perumbavoor today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here