Advertisement

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ

October 21, 2022
Google News 1 minute Read

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചു. ഈമാസം ഏഴ് മുതൽ 16 വരെ നടത്തിയ പരിശോധനകളിലാണ് നടപടി.

14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. ഗതാഗത കമ്മീഷണർ 28ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും, കോടതി ഉത്തരവുകൾ നടപ്പിലാക്കിയതും ഗതാഗത കമ്മീഷണർ നേരിട്ട് വിശദീകരിക്കണം. ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസിയും ഹൈക്കോടതിയിൽ അറിയിച്ചു.

Read Also: പൊലീസ് കുത്തഴിഞ്ഞ സംവിധാനമായി; ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് കെ.സുരേന്ദ്രൻ

കെഎസ്ആർടിസിയിലെ ബസുകളിൽ പരസ്യങ്ങൾ വിലക്കിയ ഹൈക്കോടതി നടപടിയിൽ നിലപാട് അറിയിക്കാൻ കെഎസ്ആർടിസി സമയം ആവശ്യപ്പെട്ടു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Story Highlights: Fitness certificate of 448 vehicles canceled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here