പതിവായി ഭക്ഷണം നല്കിയിരുന്നയാളുടെ മരണം അംഗീകരിക്കാനാകാതെ; നൊമ്പരക്കാഴ്ചയായി വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുരങ്ങൻ

വിശാലമായൊരു ലോകം നമുക്ക് മുന്നിലേക്ക് തുറന്നിടുകയാണ് സോഷ്യൽ മീഡിയ. ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എന്നും തനിക്ക് അന്നം നൽകിയിരുന്നയാൾ മരിച്ചപ്പോൾ അയാളുടെ മൃതദേഹത്തിൽ തട്ടി വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുരങ്ങന്റെ ഹൃദയസ്പർശിയായ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ശ്രീലങ്കയിലെ ബാട്ടിക്കലോവയിൽ നിന്നുള്ളതാണ് ഈ ദൃശ്യം.
വീട്ടിലെത്തിയ കുരങ്ങൻ മൃതദേഹത്തിന്റെ മുഖത്തും കൈയിലു പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. മരിച്ചയാളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. അപ്പോഴാണ് കുരങ്ങും അവിടേക്കെത്തിയത്. എന്നും ഈ കുരങ്ങന് മരിച്ച വ്യക്തി ഭക്ഷണം നൽകിയിരുന്നു. പതിവ് പോലെ ഭക്ഷണം തേടിയെത്തിയപ്പോഴാണ് കുരങ്ങൻ ഈ കാഴ്ച കാണുന്നത്.
A monkey pays tribute after the death of its feeding master in #Batticaloa
— Priyatharshan ? (@priyatharshan1) October 19, 2022
மட்டக்களப்பில் உணவு வழங்கிய எஜமான் உயிரிழந்ததையடுத்து அஞ்சலி செலுத்திய குரங்கு #lka #Srilanka pic.twitter.com/4ucQijenas
പീതാംബരം രാജൻ എന്നയാളാണ് ഈ കുരങ്ങന് എന്നും ഭക്ഷണം നൽകിയിരുന്നത്. 56 വയസായിരുന്നു പ്രായം. മൃതദേഹം വീടിനുള്ളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് കുരങ്ങൻ പിതാംബരന് അരികിലേക്ക് ഓടിയെത്തിയത്. മൃതദേഹത്തിനു സമീപത്തേക്ക് ചാടിക്കയറിയ കുരങ്ങൻ പീതാംബരത്തിന്റെ മുഖത്ത് കൈവച്ച് ശ്വാസമെടുക്കുന്നുണ്ടോയെന്നു നോക്കുകയും പിന്നീട് മുഖത്ത് തലോടിയും മറ്റും വിളിച്ചുണർത്താൻ ശ്രമിക്കുകയും ചെയ്തു.
ഈ കുരങ്ങന് പീതാംബരൻ കുറെ കാലമായി പതിവായി ആഹാരം നൽകിയിരുന്നു. അതുതന്നെയായിരുന്നു ഇവരുടെ അടുപ്പത്തിന് കാരണവും. കുരങ്ങൻ ഏറെ നേരം പിതാംബരന്റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ഈ കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
Story Highlights: Gray Langur refuses to accept feeder’s death in Sri Lanka, and tries to wake him up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here