ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ഉടന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ?; വിലയിരുത്തലുകള്‍ ഇങ്ങനെ

തന്റെ വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിയുമ്പോള്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിന് സാധ്യത വര്‍ധിക്കുകയാണ്. ബ്രിട്ടീഷ് സാമ്പത്തിക രംഗം പരിഷ്‌കാരങ്ങള്‍ കൊതിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാന്‍ മറ്റ് നേതാക്കളെ അപേക്ഷിച്ച് മുന്‍ ധനമന്ത്രിയായ സുനകിന് തന്നെയാണ് സാധ്യത കൂടുതല്‍. പെന്നി മോര്‍ഡൗണ്ട് പ്രധാനമന്ത്രിയായി എത്തിയേക്കുമെന്നും പ്രധാനമന്ത്രി പദവിയിലേക്ക് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്തിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ നിലവില്‍ സുനകിനാണ് കൂടുതല്‍ അനുകൂലമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. (Liz Truss resigns as UK PM, all eyes on Rishi Sunak to succeed her)
അടുത്ത പ്രധാനമന്ത്രിയാകാന്‍ സുനകിന് 55 ശതമാനമാണ് സാധ്യതയെങ്കില്‍ പെന്നി മോര്‍ഡൗണ്ടിന് വെറും 16 ശതമാനം മാത്രമാണ് സാധ്യത. ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും സാഹചര്യങ്ങള്‍ സുനകിന് തന്നെയാണ് കൂടുതല്‍ അനുകൂലം.
Read Also: അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസം രാജി; ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ്
ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ ബ്രിട്ടനിലെ മുന്‍ ധനമന്ത്രി കൂടിയായ സുനക് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുത്ത 170,000 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഒരു വെളുത്ത വര്‍ഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ലിസ് ട്രസിന്റെ പ്രകടനം മോശമായതോടെ മാറിചിന്തിക്കാന്‍ ഭൂരിഭാഗം പേരും തയാറായെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ലെന്നും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നുമാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ലിസ് ട്രസ് വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.
ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരും ലിസ് ട്രസിന്റെ പേരിലായി. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.
Story Highlights: Liz Truss resigns as UK PM, all eyes on Rishi Sunak to succeed her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here