Advertisement

പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണം; എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്

October 21, 2022
Google News 1 minute Read

എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസിന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു.നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടാകും’; ലഡു വിതരണം ചെയ്തതിൽ അസ്വാഭാവികതയില്ല; വി.ഡി.സതീശൻ

അതിനിടെ എൽദോസ് കുന്നപ്പിള്ളിലിനെതിരായ പാർട്ടി നടപടി ഇന്ന് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതും എൽദോസ് കുന്നപ്പള്ളിലിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി. മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം എംഎൽഎ ഓഫീസിൽ ലഡു വിതരണം ചെയ്തതിൽ അസ്വാഭാവികതയില്ലെന്നും വി.ഡി.സതീശൻ പറവൂർ കുന്നുകരയിൽ പറഞ്ഞു. പൊലീസ് സിപിഐഎം നിയന്ത്രണത്തിലാണ്. മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കുന്നു. എസ്പിയെ ജില്ലാ സെക്രട്ടറിയും എസ്എച്ച്ഒയെ ഏരിയ സെക്രട്ടറിയും നിയന്ത്രിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

Story Highlights: New Case Against Eldhose Kunnappilly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here