ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെതിരെ വിന്‍ഡീസിന് ടോസ്; ജയിക്കുന്നവർ സൂപ്പര്‍ 12ലേക്ക്

ടി20 ലോകകപ്പ് അയര്‍ലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ന് ജയിക്കുന്ന ടീം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ പുറത്താവും. സിംബാബ്‌വെ, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നാല് ടീമുകള്‍ക്കും ഓരോ ജയവും തോല്‍വിയുമാണുള്ളത്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിന്‍ഡീസ് 3 ഓവറിൽ 10/1 എന്ന നിലയിലാണ്.(west indies vs ireland in t20 world cup)
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മയേഴസ്്, ജോണ്‍സണ്‍ ചാര്‍ളസ്, എവിന്‍ ലൂയിസ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹുസൈന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.
അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ്, ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, ക്വേര്‍ടിസ് കാംഫര്‍, ജോര്‍ജ് ഡോക്ക്‌റെല്‍, ഗരേത് ഡെലാനി, മാര്‍ക് അഡൈര്‍, സിമി സിംഗ്, ബാരി മക്കാര്‍ത്തി, ജോഷ്വാ ലിറ്റില്‍.
Story Highlights: west indies vs ireland in t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here