ബിൽക്കിസ് ബാനുവിൻ്റെ വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ച് ജയിൽ മോചിതനായ പ്രതി

ബിൽക്കിസ് ബാനുവിൻ്റെ വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ച് ജയിൽ മോചിതനായ പ്രതി. 11 പ്രതികളിൽ ഒരാളായ രാധേശ്യാം ഷാ ആണ് ബൽക്കിസ് ബാനുവും കുടുംബവും താമസിച്ചിരുന്ന വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ചത്. ഇപ്പോൾ ഇവർ ഈ വീട്ടിൽ താമസിക്കുന്നില്ല. 2002ലെ ഭയാനകമായ ആ രാത്രിക്കു ശേഷം ബൽക്കിസ് ബാനു ആ വീട്ടിൽ കഴിഞ്ഞിട്ടില്ല. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മറ്റൊരു പ്രതി ഗോവിന്ദ് നായ് പറയുന്നത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ലെന്നാണ്. അമ്മാവന്മാരോ അനന്തരവന്മാരോ അവരവരുടെ സാന്നിധ്യത്തിൽ ആരെയെങ്കിലും ബലാത്സംഗം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഹിന്ദുക്കൾ അത് ചെയ്യില്ല. എന്നും ഇയാൾ പറയുന്നു. ജയിൽ മോചിതരായ പ്രതികളെ വിശ്വഹിന്ദു പരിഷത് മാലയണിഞ്ഞാണ് സ്വീകരിച്ചത്.
രാധേശ്യാമും മറ്റൊരു പ്രതിയും പരോളിലിറങ്ങി സ്ത്രീകളെ ശല്യം ചെയ്തു എന്ന കേസ് നിലനിൽക്കുകയാണ്. മറ്റൊരു പ്രതിയായ രാജുഭായ് സോണി സ്വർണക്കട നടത്തുകയാണ്.
ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് പ്രതികളെ ജയിൽ മോചിതരാക്കിയത് എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, ഗോവിന്ദ് നായും മറ്റ് ചില പ്രതികളും പരോളിൽ ഇറങ്ങിയപ്പോൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ശിക്ഷാ കാലയളവിൽ ഏകദേശം മൂന്ന് വർഷത്തോളമാണ് പ്രതികൾക്ക് ആകെ പരോൾ ലഭിച്ചത്.
Story Highlights: bilkis bano culprit firecracker shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here