മദ്യലഹരിയിൽ മോഷ്ടിച്ചുകൊണ്ടുവന്ന വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. കണിയാപുരം സ്വദേശി രഞ്ജിത്തിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മോഷ്ടിച്ചു കൊണ്ട് വന്ന വള്ളത്തിൽ സഞ്ചരിക്കുകയായിരുന്നു മൂവരും. ( boat capsized young man missing Kadinamkulam ).
Read Also: കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു
യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കാണാതായ രഞ്ജിത്തിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: boat capsized young man missing Kadinamkulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here