Advertisement

മുഖംമൂടി ധരിച്ച് കുഞ്ഞുങ്ങളെ പേടിപ്പിച്ച് ഡേ കെയർ ജീവനക്കാർ; അഞ്ചുജീവനക്കാർക്കെതിരെ കേസ്

October 22, 2022
7 minutes Read

കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ വേണം പരിപാലിക്കാൻ. സ്നേഹവും കരുതലും നൽകി വേണം അവരെ വളർത്താൻ. ചെറിയ പ്രായത്തിലെ ശിക്ഷയും ശാസനയും കുഞ്ഞുമനസിനെ വല്ലാതെ ബാധിച്ചേക്കാം. കുഞ്ഞുങ്ങൾ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗമാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

മിസ്സിലെ ഹാമിൽട്ടണിലെ ലിൽ ബ്ലെസ്സിങ്ങ് ചൈൽഡ് കെയർ ആൻഡ് ലേണിംഗ് സെന്ററിൽ ഒക്‌ടോബർ 5 നാണ് സംഭവം നടക്കുന്നത്. ഒരു ഡേകെയർ ജീവനക്കാരൻ മുഖംമൂടി ധരിച്ച് പിഞ്ചുകുട്ടികളുടെ മുഖത്ത് അലറിവിളിക്കുന്നതാണ് ദൃശ്യങ്ങൾ. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ അടക്കം മുഖംമൂടി വച്ച് പേടിപ്പിച്ചാണ് ജീവനക്കാർ കുട്ടികളെ ശിക്ഷിച്ചിരുന്നത്. എന്നാൽ മുഖംമൂടി ധരിച്ച രൂപങ്ങൾ കണ്ട് കുട്ടികൾ പേടിച്ച് കരയുന്നതും ഇറങ്ങിയോടുന്നതും പതിവായി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇത്തരത്തിൽ ഭയപ്പെടുത്തുന്ന ഒരു വിഡിയോ പുറത്തുവന്നതോടെയാണ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുകയാണ്. വീഡിയോകൾ മിസിസിപ്പി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തും മറ്റു അതികൃതരും ചേർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഞ്ചുജീവനക്കാർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്.

Story Highlights: trewho terrified kids with scary mask charged with child abuse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top