മേഘാലയക്കെതിരെ അഞ്ച് വിക്കറ്റ് ജയം; പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി കേരളം. ഗ്രൂപ്പ് സിയിൽ നടന്ന അവസാന മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയ കേരളത്തിന് നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 5 ജയം സഹിതം 20 പോയിൻ്റുണ്ട്. ഇത്ര തന്നെ പോയിൻ്റാണ് ഹരിയാനയ്ക്കും ഉള്ളതെങ്കിലും മികച്ച റൺ റേറ്റ് ആണ് കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഇപ്പോൾ ജമ്മു കശ്‌മീരിനെതിരെ നടക്കുന്ന മത്സരത്തിൽ കൂറ്റൻ ജയം നേടാൻ കഴിഞ്ഞാൽ കേരളത്തെ മറികടന്ന് സർവീസസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. (kerala won meghalaya smat)
Read Also: ‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം
മേഘാലയക്കെതിരെ അനായാസ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മേഘാലയയെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 100 റൺസിനൊതുക്കിയ കേരളം 12.2 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഏഴാം നമ്പറിലെത്തിയ ലാറി സംഗ്‌മയാണ് (20) മേഘാലയയുടെ ടോപ്പ് സ്കോറർ. കിഷൻ ലിൻഡോ 19 റൺസെടുത്തു. കേരളത്തിനായി വൈശാഖ് ചന്ദ്രൻ, എസ് മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also: ഐഎസ്എൽ വിനോദ നികുതി: നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ്
മറുപടി ബാറ്റിംഗിൽ വേഗം വിജയലക്ഷ്യം മറികടന്ന് റൺ റേറ്റ് വർധിപ്പിക്കുകയായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദും കേരളത്തിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. വേഗത്തിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ അസ്ഹറുദ്ദീൻ (14) മൂന്നാം ഓവറിൽ പുറത്തായി. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (4) വേഗം മടങ്ങി. രോഹൻ കുന്നുമ്മലിനും (7) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വിഷ്ണു വിനോദ് (12 പന്തിൽ 27) കൂറ്റൻ ഷോട്ടുകളുമായി കേരളത്തെ മുന്നോട്ടുനയിച്ചു. സച്ചിൻ ബേബിയും (24 പന്തിൽ 28) കേരളത്തിനായി തിളങ്ങി. ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലുറച്ച അബ്ദുൽ ബാസിത്ത് (13 നോട്ടൗട്ട്) ആണ് കേരളത്തെ വിജയത്തിലെത്തിച്ചത്.
Story Highlights: kerala won meghalaya smat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here