‘കിരീടസാധ്യത അർജൻ്റീനയ്ക്ക്; കാരണം അവരെ നയിക്കുന്നത് മെസിയാണ്’; ലെവൻഡോവ്സ്കി

ഇത്തവണ ഫിഫ ലോകകപ്പിൽ കിരീടസാധ്യത അർജൻ്റീനയ്ക്കെന്ന് പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. ലയണൽ മെസി നയിക്കുന്നതുകൊണ്ട് തന്നെ കിരീടസാധ്യതയുള്ള ടീമുകളിൽ ഒന്ന് അർജൻ്റീനയാണെന്നും അവർക്കെതിരായ മത്സരം ബുദ്ധിമുട്ടേറിയതാവും എന്നും ലെവൻഡോവ്സ്കി ഫിഫ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“കിരീട സാധ്യതയുള്ള ടീമുകളിൽ ഒന്ന് അർജന്റീനയാണ്. കാരണം, ലയണൽ മെസി എന്ന ഇതിഹാസമാണ് അവരെ നയിക്കുന്നത്. അർജന്റീനക്കെതിരായ ഞങ്ങളുടെ മത്സരം ഏറ്റവും ബുദ്ധിമുട്ടേറിയതാവും എന്നുറപ്പാണ്. പ്രതിഭാധനരായ ഒരുപാട് താരങ്ങൾ ഉള്ള ടീമിനെതിരെ കളിക്കാൻ സാധിക്കുക എന്നത് വലിയ കാര്യമാണ്.”- ലെവൻഡോസ്‌കി പറഞ്ഞു.
Story Highlights: robert lewandowski messi world cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here