Advertisement

സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നു; എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടായേക്കും: വി ഡി സതീശൻ

October 22, 2022
2 minutes Read

സർവകലാശാലകളിലെ വി സി നിയമനങ്ങൾ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നു. എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടായേക്കും. കെ സുധാകരനുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(v d satheeshan on vc appointment)

ഇടത് നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

അതേസമയം കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര് സ്റ്റേഷനിൽ പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എൽദോസ് കുന്നപ്പിളിലിന് എതിരായ നടപടി പരിഗണനയിലെന്ന് സുധാകരൻ പറഞ്ഞു. എൽദോസിന്റെ വിശദീകരണം വായിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തുടർ നടപടി. നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം തുടർ നടപടിയെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

Story Highlights: v d satheeshan on vc appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top