ബഹുനില കെട്ടിടത്തിൽ തൂങ്ങികിടന്ന് ജനൽ വൃത്തിയാക്കുന്ന യുവതി; അമ്പരന്ന് കാഴ്ചക്കാർ…

ആഘോഷങ്ങളോ വിശേഷ ദിവസങ്ങളോ അടുക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കി നമ്മൾ അലങ്കരിക്കാറുണ്ട്. അങ്ങനെയൊരു ആഘോഷക്കാലം വരവായി. ദീപാവലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യ. വീടെല്ലാം വൃത്തിയാക്കി അലങ്കരിക്കുകയാണ് ആളുകൾ. ഇത്തരത്തില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഒരു ബഹുനില കെട്ടിടത്തിന്റെ ജനലുകള്‍ അപകടകരമായ രീതിയില്‍ നിന്ന് വൃത്തിയാക്കുന്ന സ്ത്രീയാണ് ഈ വീഡിയോയിലുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണ്.
Agar inke ghar Laxmi ji nahi aayi toh kisi ke ghar nahi aayegi Diwali pe pic.twitter.com/SPTtJhAEMO
— Sagar (@sagarcasm) October 20, 2022
ജനല്‍ ഗ്ലാസുകള്‍ തുണികൊണ്ട് തുടച്ച് പൊടി കളയുകയാണ് ഇവര്‍. അപകടകരമാം വിധത്തിൽ ജനലിൽ തൂങ്ങികിടന്നാണ് അവർ ജനൽഗ്ലാസുകൾ വൃത്തിയാക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. 17 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി നിരവധി കമന്റുകളും വന്നിട്ടുണ്ട്.
ഇത്തരം വിഡിയോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒക്ടോബര്‍ 24-നാണ് ദീപാവലി. ഇതിന് മുന്നോടിയായി ഒരുക്കങ്ങളുടെയും ആഘോഷങ്ങളുടെയും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Story Highlights: Video of woman cleaning windows while standing on ledge goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here