കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
കിളികൊല്ലൂരീൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
കിളികൊല്ലൂർ പൊലീസ് മർദനത്തിൽ സൈന്യം അന്വേഷണം തുടങ്ങിയതോടെ ക്രൈംബ്രാഞ്ചും നടപടികൾ വേഗത്തിലാക്കി. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ അന്നേദിവസം നടന്ന സംഭവങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു.
Read Also: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും; പ്രതി ശ്യാംജിത്തുമായി തെളിവെടുപ്പ് നടത്തും
ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇവർക്കെല്ലാം എതിരെ കേസെടുക്കുമോ എന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല. ആരോപണ വിധേയർ ഉൾപ്പെടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമോ എന്നുള്ള കാര്യത്തിലും ക്രൈംബ്രാഞ്ച് നിയമപദേശം തേടും. പൊലീസ് അസോസിയേഷനിൽ നിന്ന് ഉൾപ്പെടെ ആരോപണ വിധേയർക്ക് പിന്തുണ ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമാണ്. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ മർദനത്തെ ഇപ്പോഴും ന്യായീകരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്.
Story Highlights: Crime Branch will seek legal advice on arresting police officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here