Advertisement

ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായിട്ടും ശ്രീലങ്കക്കെതിരെ ഇറങ്ങി അയർലൻഡ് താരം

October 23, 2022
Google News 1 minute Read

കൊവിഡ് പോസിറ്റീവായിട്ടും ശ്രീലങ്കക്കെതിരെ കളത്തിലിറങ്ങി അയർലൻഡ് ഓൾറൗണ്ടർ ജോർജ് ഡോക്ക്റൽ. കൊവിഡ് പോസിറ്റീവായാലും കളിക്കുന്നതിൽ തടസമില്ലെന്ന് ഐസിസി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡോക്ക്റലും കളത്തിലിറങ്ങിയത്. മത്സരത്തിൽ ആറാം നമ്പറിലിറങ്ങിയ താരം 16 പന്തിൽ 14 റൺസെടുത്ത് പുറത്തായി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 128 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിൽ ശ്രീലങ്ക വിജയത്തിലേക്ക് കുതിയ്ക്കുകയാണ്.

ഓസ്ട്രേലിയയിൽ കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ ഐസിസി അനുമതി നൽകിയത്. കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറഞ്ഞു.

Story Highlights: george dockrell covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here