Advertisement

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ചു

October 23, 2022
Google News 2 minutes Read

ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്ആർഒ. സന്തോഷം അറിയിച്ച് ചെയർമാൻ സോമനാഥ്‌. വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങൾ ഒന്നിച്ച്. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇൻറർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിൻറെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു.(Isro launch 36 satellites)

രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ വേർപെടുന്നത് മണിക്കൂറുകൾ നീണ്ട പ്രവർത്തനമാണെന്നും, വിവരങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചത്. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ 36 വിക്ഷേപിച്ചത് 36 ഉപഗ്രഹങ്ങൾ ഒന്നിച്ചായിരുന്നു.

Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി

ചരിത്രപരമായ നിമിഷത്തിൽ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. കരാർ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്.

Story Highlights: Isro launch 36 satellites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here