Advertisement

‘താൻ മികച്ച കളിക്കാരനാണെന്ന് സ്വയം പുകഴ്ത്തരുത്’; കോലിയെ അഭിനന്ദിച്ചും മുഖ്യമന്ത്രിയെ ട്രോളിയും കെ സുധാകരൻ

October 23, 2022
1 minute Read

മുഖ്യമന്ത്രി പിണറയി വിജയനെ ട്രോളി കെ സുധാകരൻ എംപി. പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് പരോക്ഷ പരിഹാസം. താൻ മികച്ച കളിക്കാരൻ ആണെന്ന് സ്വയം പുകഴ്ത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി പൊലീസിനെ താറടിക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചു കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

“താൻ മികച്ച കളിക്കാരൻ ആണെന്ന് സ്വയം പുകഴ്ത്തുകയല്ല”, അനുഭവസമ്പത്ത് കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനം കൊണ്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ലോകത്തെക്കൊണ്ട് പറയിക്കുകയാണ് അയാൾ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണെന്ന് ! ത്രസിപ്പിക്കുന്ന മറ്റൊരു വിജയം കൂടി നമ്മുടെ ഓർമ്മകളിലേക്ക് നൽകിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും മുന്നിൽ നിന്ന് പട നയിച്ച വിരാട് കോഹ്ലിക്കും അഭിനന്ദനങ്ങൾ – സുധാകരൻ കുറിച്ചു.

നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിനു ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേർപ്പെടുന്നവർ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണെന്നും അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: K Sudhakaran trolls Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top