മൂടിക്കെട്ടിയ ആകാശം; മഴസാധ്യത 70 ശതമാനം: ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ മഴ വില്ലനായേക്കുമെന്ന് ആശങ്ക

ടി-20 ലോകകപ്പിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് ആശങ്ക. മെൽബണിൽ കളി നടക്കുന്ന സമയത്ത് മഴ പെയ്യാനുള്ള സാധ്യത 70 ശതമാനമാണ്. നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴമേഘങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മഴ പെയ്യാനുള്ള സാധ്യത വളരെ അധികമാണ്.
Weather update here in Melbourne. It is holding ????#T20WorldCup pic.twitter.com/enT4FC52a3
— Lisa Sthalekar (@sthalekar93) October 23, 2022
Melbourne weather right now#PAKvIND #Melbourne pic.twitter.com/drCO7r0wBy
— Qadir Khawaja (@iamqadirkhawaja) October 23, 2022
ഈ മാസം 21 മുതൽ മെൽബണിൽ മഴ പ്രവചിക്കപ്പെട്ടിരുന്നു. ഇന്ന് കനത്ത മഴയുണ്ടാവുമെന്നായിരുന്നു പ്രവചനം. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ ഒഴിഞ്ഞുനിന്നു. ഇന്നലെ തീരെ മഴ പെയ്തില്ല. ഇന്നലത്തെ റിപ്പോർട്ട് അനുസരിച്ച് ഇന്നത്തെ മഴസാധ്യത 60 ശതമാനമായിരുന്നു. എന്നാൽ, ഇന്ന് അത് 70 ശതമാനമായി ഉയർന്നു. മെൽബണിലെ ദൃശ്യങ്ങൾ ചില ട്വിറ്റർ ഹാൻഡിലുകൾ പങ്കുവച്ചിരുന്നു. ഇതിൽ മൂടിക്കെട്ടിയ ആകാശം കാണാം.
#Melbourne #melbourneweather holding up nicely for the big day… keeping ?… #INDvsPAK #ICCT20WorldCup pic.twitter.com/lZDU2mwjlf
— Gunjan Sharma (@Smayan1) October 22, 2022
Story Highlights: melbourne weather india pakistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here