Advertisement

വെറും തെരുവുനായയല്ല, ഈ നഗരത്തിലെ നായകള്‍ കോടീശ്വരന്മാരാണ്

October 23, 2022
Google News 2 minutes Read

ഒരിത്തിരി ഭക്ഷണം കിട്ടണമെങ്കില്‍ കിലോമീറ്ററുകള്‍ നടന്ന് എല്ലാ എച്ചില്‍ക്കൂനകളും തിരഞ്ഞ് നടക്കേണ്ട കാര്യമില്ല ഗുജറാത്തിലെ കുഷ്‌കല്‍ ഗ്രാമത്തിലെ നായകള്‍ക്ക്. തെരുവിലെ നായകള്‍ക്ക് സമയാസമയം ഭക്ഷണം നല്‍കാന്‍ ആളുകള്‍ സദാ സജ്ജരാണ്. നായകള്‍ക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകള്‍ക്ക് ഗ്രാമത്തില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഇതിനെല്ലാം പിന്നില്‍ രസകരവും ചരിത്രപരവുമായ ഒരു കാരണമുണ്ട്. (Stray Dogs of This Gujarat Village Are millionaires)

ഏകദേശം 200 നായകളാണ് കുഷ്‌കല്‍ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവില്‍ കണ്ടാല്‍ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്.

Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

പാലന്‍പുരിലെ കുഷ്‌കല്‍ ഗ്രാമം സ്വാതന്ത്രലബ്ദിക്ക് മുന്‍പ് നവാബ് ഭരണത്തിന്‍ കീഴിലായിരുന്നു. ആ സമയത്ത് ഗ്രാമവാസികളുടെ ഉപജീവനത്തിനായി ഭരണാധികാരി കുറച്ച് ഭൂമി വിതരണം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ബുദ്ധിയും ശക്തിയും ഉള്ളതിനാല്‍ എങ്ങനെയെങ്കിലും ഭക്ഷണം നേടാനാകും എന്നാല്‍ പാവം തെരുവുനായകളുടെ കാര്യം കഷ്ടമല്ലേ എന്ന് ഗ്രാമവാസികളില്‍ ചിലര്‍ ചിന്തിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ നവാബിന്റെ കൂടി അറിവോടെ അവര്‍ 20 ബിഗാസ് കൃഷിഭൂമി മാറ്റിവച്ചു. ആ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നായകളുടെ ക്ഷേമത്തിനായി മാത്രമേ ചെലവഴിക്കൂ എന്നും ധാരണയായി. ഇത് ഗ്രാമവാസികള്‍ ഒരു ആചാരം പോലെ ഇന്നും പാലിച്ചുവരികയാണ്.

Story Highlights: Stray Dogs of This Gujarat Village Are millionaires

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here