ആരോഗ്യ പ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്തു; 17 കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Woman Health Worker GangRaped In Chhattisgarh: വനിതാ ആരോഗ്യ പ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 32 കാരിയെ ബന്ധിയാക്കിയ ശേഷം നാലു പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ മനേന്ദ്രഗഡ്-ചിരിമിരി-ഭരത്പൂർ (എംസിവി) ജില്ലയിലാണ് സംഭവം.
ജാഗ്രാഖണ്ഡ് മേഖലയിലെ ഒരു ഗ്രാമത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച ഉച്ചയോടെ ആരോഗ്യ കേന്ദ്രത്തിലെത്തിയ പ്രതികൾ കത്തികാട്ടി ഭയപ്പെടുത്തി. കൈകാലുകൾ ബന്ധിച്ച ശേഷം ഓരോരുത്തരായി പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് ആദ്യം പീഡിപ്പിച്ചത്.
പിന്നീട് 18 ഉം, 19 ഉം വയസുള്ളവർ ഇരയെ പീഡിപ്പിച്ചു. പ്രതികളിലൊരാൾ സംഭവത്തിന്റെ വീഡിയോയും പകർത്തി. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നാലെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാംകുമാർ (19), കിഷൻ പെങ്ക (18) എന്നിവരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം മറ്റൊരാൾ ഒളിവിലാണ്. ഇരയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (ഷോ) ഭാർകർഖണ്ഡ് ദീപക് സൈനി പറഞ്ഞു.
Story Highlights: Woman Health Worker GangRaped In Chhattisgarh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here