Advertisement

നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു

October 23, 2022
Google News 2 minutes Read
young man drowned and died in Neyyar

നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. പിരായുമ്മൂട് സ്വദേശി വിപിന്റെ (29) മൃതദ്ദേഹമാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. ( young man drowned and died in Neyyar ).

Read Also: ചിറയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

നെയ്യാറ്റിൻകര ഓലത്താന്നി, പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങിയവരെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്. ആഴാംകുളം സ്വദേശി ശ്യാമിനായാണ് (35) ഇനി തെരച്ചിൽ നടക്കുന്നത്. രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ
തെരച്ചിൽ പുനരാരംഭിക്കും.

Story Highlights: young man drowned and died in Neyyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here