‘തിന്മകള്‍ അകന്ന് ഭാഗ്യം വരട്ടെ’; കൈത്തണ്ടയില്‍ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

‘തിന്മകളും ദോഷങ്ങളും അകന്ന് ‘ഭാഗ്യം’ കൈവരാന്‍ സ്വന്തം കൈത്തണ്ടയില്‍ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. റായ്പൂരിലെ ദുര്‍ഗ് ജില്ലയിലെ ഗ്രാമങ്ങളിലാണ് പ്രാദേശിക വിശ്വാസത്തിന്റെ ഭാഗമായുള്ള പൂജകളും ആഘോഷങ്ങളും നടന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തന്റെ കൈയില്‍ വടി കൊണ്ട് അടിപ്പിച്ചത്.(bring good luck and avert evil Bhupesh Baghel Gets Whipped)
ഗൗര ഗൗരി ആരാധനയുടെ ഭാഗമാണിതെന്നും ഇങ്ങനെ അടി കിട്ടുന്നതോടെ തിന്മകളെല്ലാം ഒഴിവായി ഭാഗ്യം വന്നുചേരുമെന്നുമാണ് ഇവരുടെ വിശ്വാസം. ചാട്ട കൊണ്ട് തന്റെ കയ്യില്‍ ഒരാള്‍ ഒന്നിലധികം തവണ ആഞ്ഞടിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്.
सोंटे का प्रहार और परंपराओं का निर्वहन. pic.twitter.com/SV82qommmu
— Bhupesh Baghel (@bhupeshbaghel) October 25, 2022
Read Also: മന്ത്രവാദവും ആഭിചാരവും നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ; 11 ലക്ഷം രൂപ പിഴയും തടവും
അതേസമയം സംസ്ഥാനത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനാണ് മുഖ്യമന്ത്രി എല്ലാ വര്‍ഷവും ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Story Highlights: bring good luck and avert evil Bhupesh Baghel Gets Whipped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here