Advertisement

കേരളത്തിലെ യൂണിവേഴ്സിറ്റികൾ സിപിഐഎം ഔട്ട് ഹൗസുകൾ; ചെറിയാൻ ഫിലിപ്പ്

October 25, 2022
Google News 2 minutes Read
Cherian Philip criticizes CPIM

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളെയും സിപിഐഎം ഔട്ട് ഹൗസുകളാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ ദുരന്തമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേന്ദ്ര യൂണിവേഴ്സിറ്റികളെ ബിജെപി സർക്കാർ കാവിവൽക്കരിക്കുമ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികളെ സിപിഐഎം സർക്കാർ ചുവപ്പുവൽക്കരിക്കുകയാണ്. ( Cherian Philip criticizes CPIM )

യുജിസി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ എകെജി സെന്ററിലെ രക്ത പരിശോധനയുടെ മാത്രം അടിസ്ഥാനത്തിൽ വൈസ് ചാൻസലർമാരായി നിയമിക്കുന്നതിന് കൂട്ടുനിന്ന ഗവർണർക്ക് സുപ്രീകോടതി വിധി വന്നപ്പോഴാണ് ഉൾവിളി ഉണ്ടായത്. ഇതുവരെയും ഗവർണറും മുഖ്യമന്ത്രിയും കള്ളനും പൊലീസും കളിക്കുകയായിരുന്നു. ചില വൈസ് ചാൻസലർമാർ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗ്ഗീയ ശക്തികളുടെ വക്താക്കളാണ്. ഇവർ യൂണിവേഴ്സിറ്റികളുടെ രാഷ്ട്രീയവൽക്കരണത്തിനും വർഗ്ഗീയവൽക്കരണത്തിനും വഴിമരുന്നിടുകയാണ്.

Read Also: ഗവര്‍ണറുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടയുടെ ഭാഗം: സിപിഐഎം

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിപോരാട്ടത്തിനിടയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം വിസ്മരിക്കപ്പെടുകയാണ്. സാക്ഷരതയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരളം വിദ്യാഭ്യാസനിലവാര അഖിലേന്ത്യാ റാങ്കിംഗിൽ അതിവേഗം പിന്നിലേക്കാണ്. കോളജുളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ കേരളം മുന്നിലാണെങ്കിലും ഗുണനിലവാരത്തിൽ ഭീകരതകർച്ചയാണ്. എൽഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ തോണ്ടിയിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.

Story Highlights: Cherian Philip criticizes CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here